എന്റെ മകന്‍ ഗായകനാകേണ്ടെന്ന് സോനു നിഗം

ബോളിവുഡിലെ സൂപ്പര്‍ ഗായകരില്‍ ഒരാളാണ് സോനു നിഗം. സോനു മാത്രമല്ല മകന്‍ നവീനും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ചില പരിപാടികളില്‍ സോനുവിനൊപ്പം മകന്‍ പാടിയത് വൈറലായിരുന്നു. എന്നാല്‍ തന്റെ മകന്‍ ഗായകനാകണമെന്ന് ആഗ്രഹമില്ലെന്നാണ് സോനു പറയുന്നത്.

‘തുറന്ന് പറഞ്ഞാല്‍ എന്റെ മകന്‍ ഗായകനാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയില്‍ എന്തായാലും വേണ്ട. ഇപ്പോള്‍ അവന്‍ എന്തായാലും ഇന്ത്യയിലില്ല. ദുബൈലാണ്. ഞാന്‍ ആദ്യമെ തന്നെ അവനെ ഇന്ത്യയില്‍ നിന്ന് മാറ്റിയിരുന്നു. ജന്മസിദ്ധമായി അവന് പാട്ട് പാടാനുള്ള കഴിവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവന് ഗെയ്മിങിലാണ് കൂടുതല്‍ താത്പര്യം. യുഎഇയിലെ മികച്ച ഗെയ്മര്‍മാരിലൊരാളാണ് എന്റെ മകന്‍. ഒരുപാട് കഴിവുകളുള്ള കുട്ടിയാണവന്‍. അതിനാല്‍ ഞാന്‍ അവനോട് എന്തു ചെയ്യണമെന്ന് പറയേണ്ട ആവശ്യമില്ല.’

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സോനു നിഗം തന്റെ നിലപാട് തുറന്നു പറഞ്ഞത്. അച്ഛനെപ്പോലെ മകനും ഗായകനാകണമെന്നാണോ ആഗ്രഹം എന്ന മാധ്യമപ്രവര്‍ത്തകന്‍രെ ചോദ്യത്തിനായിരുന്നു സോനുവിന്റെ മറുപടി.