കാമുകിക്ക് ഐ ഫോൺ വേണം; ആരാധകന് മറുപടിയുമായി സോനു സൂദ്

തന്റെ ആരാധകര്‍ക്കും ബുദ്ധിമുട്ടില്‍ കഷ്ടപ്പെടുന്നവര്‍ക്കും സാധനങ്ങള്‍ ശേഖരിച്ച്‌
നല്‍കാനും സഹായിക്കാനും ചലച്ചിത്രതാരം സോനു സൂദ് സദാ വ്യാപൃതനാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് കോവിഡ് -19 മഹാമാരി ആരംഭിച്ചപ്പോള്‍ത്തന്നെ 47 വയസ്സുകാരനായ സിനിമാതാരം കുടിയേറ്റ തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ സൂപ്പര്‍ ആക്റ്റീവ് ആയി അറിയപ്പെടുന്ന സോനു,
കഴിയുന്നത്ര സഹായ അഭ്യര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കുകയും തന്നെക്കൊണ്ട്
പറ്റാവുന്ന രീതിയില സഹായിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത് ലഡ്ക എന്ന ഒരു എഞ്ചിനീയറുടെ ആവശ്യമാണ്. അതിന് സോനു നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലായ ‌ഒന്ന്.

തന്നോട് സ്ഥിരമായി ഐഫോണ്‍ ആവശ്യപ്പെട്ട് തന്നെ ശല്യം ചെയ്യുന്ന കാമുകിക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നാണ് ചോദ്യം. സോനു നല്‍കിയ മറുപടിയാണ് ഏറ്റവും രസകരം. കാമുകിക്ക് ഒരു ഐഫോണ്‍
സമ്മാനമായി നല്‍കിയാല്‍ സംശയം വേണ്ട, താങ്കള്‍ക്ക് പിന്നെ ഒന്നും തന്നെ
അവശേഷിക്കില്ലെന്ന് ഒരു മുന്നറിയിപ്പാണ് സോനു രസകരമായ രീതിയിൽ പറഞ്ഞത്. താരത്തിന്റെ ഈ രസകരമായ മ‌റുപടി പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.