താരപുത്രന്മാർ അരങ്ങു വാഴാനെത്തിയ വെള്ളിയാഴ്ച; സൂത്രക്കാരൻ മറ്റൊരു മികച്ച കോമഡി ത്രില്ലർ !! റിവ്യൂ വായിക്കാം

സ്മൃതി സിനിമാസിന് വേണ്ടി അനിൽ രാജ് സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് സൂത്രക്കാരൻ.
ഗോകുൽ സുരേഷും, നിരഞ്ച് മണിയൻപിള്ള രാജുവും പ്രധാന താരങ്ങൾ ആയി എത്തുന്ന ചിത്രത്തിൽ വർഷ ബൊല്ലമ്മ, സിദ്ദിഖ്, ലാലു അലക്സ്, ഷമ്മി തിലകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യൗവനത്തിന്റെ ചതിക്കുഴികളും മറ്റും വ്യക്തമായ രീതിയിൽ അവതരിപ്പിച്ചു പോവുന്ന ഈ ചിത്രത്തിലൂടെ സംവിധായകൻ രാഷ്ട്രീയ നിലപാടുകൾ വരച്ചു കാട്ടിയിട്ടുണ്ട്.

താരപുത്രന്മാരുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആദ്യ പോസിറ്റീവ്, മഠത്തിൽ അരവിന്ദൻ എന്ന കഥാപാത്രമായി ഗോകുലും, ശ്രീജിത് പ്രഭാകർ ആയി നിരഞ്ചും തങ്ങളുടെ കരിയറിൽ എടുത്തു പറയാൻ തക്കവണ്ണമുള്ള പ്രകടനം കാഴ്ചവച്ചു.
അനിൽ നായർ നിർവഹിച്ച ഛായാഗ്രഹണം ചിത്രത്തിന്റ അസ്വധനത്തിന് കളങ്കം വരുത്താതെ പ്രേക്ഷകനെ പിടിച്ചിരുത്താൻ പ്രാപ്തി ഉള്ളതായിരുന്നു. ഒരു സിനിമയുടെ എല്ലാ വിഭാഗങ്ങളും ഭംഗി നഷ്ടപ്പെടാതെ ചേർത്തു നിർത്തി അവതരിപ്പിച്ചതിൽ സംവിധായകന്റെ പങ്കും ചെറുതല്ല.

ഒരു കഥയെ ഹാസ്യത്തിലൂടെ അവതരിപ്പിച്ചു അതിന്റെ ആസ്വാദനം നഷ്ടപ്പെടാതെ സംഘട്ടനവും മറ്റും ചേർത്തു ത്രില്ലർ കൂടി ആക്കിയെടുക്കുന്നതിൽ വിജയിച്ച ചിത്രമാണ് സൂത്രക്കാരൻ,. കുറച്ചു നിമിഷങ്ങൾ അടിപൊളി ആയി തീയേറ്ററിൽ ചിലവഴിക്കാൻ ഈ വാരം മികച്ച ഒരു ഓപ്‌ഷൻ ആണ് ഈ അനിൽ രാജ് ചിത്രം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x