ലാൽ ജോസ് ചിത്രത്തിൽ സൗബിനും മംമ്തയും

ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സൗബിൻ ഷാഹിറും, മംമ്ത മോഹൻദാസും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ പൂജ നടന്നു.ഉടൻ തന്നെ ചിത്രീകരണം തുടങ്ങുമെന്നാണ് വാർത്തകൾ.അറബിക്കഥ, ഡയമണ്ട് നെക്ളേസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗള്‍ഫ് പശ്ചാത്തലമാക്കി ലാല്‍ജോസ് ഒരുക്കുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.ആലുവക്കാരനായ ദസ്തഗീറിന്‍റെയും ഭാര്യയുടെയും കഥയാണ് ചിത്രം പറയുന്നത്. മംമ്തയും സൗബിനും ഭാര്യ ഭര്‍ത്താക്കന്മാരായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുഹൈല്‍ കോയ ഗാനരചനയും, ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും,അജ്മല്‍ ബാബു ഛായാഗ്രണവും നിര്‍വഹിക്കുന്ന ചിത്രം പൂര്‍ണമായും റാസല്‍ ഖൈമ കേന്ദ്രമാക്കിയാണ് ഒരുക്കുന്നത്.