ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഒരുങ്ങുന്നു; നായകന്മാർക്കൊപ്പം പ്രതിഫലം വാങ്ങിയ റോബോട്ടുമായി

സന്തോഷ് ടി കുരുവിള നിർമിച്ച് നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന സൗബിൻ ഷാഹിർ ചിത്രമാണ് മലായാള സിനിമയിൽ പുതിയ കൗതുകവാർത്തകൾ ഇപ്പോൾ ഉണ്ടാക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25ഇൽ സൗബിനും സുരാജിനുമൊപ്പം അഭിനയിക്കാൻ അണിയറക്കാർ ഒരുക്കിയത് ഏകദേശം നായകന്മാരുടെ പ്രതിഫലത്തോളം ചിലവിൽ ഒരുക്കിയ ഒരു റോബോട്ടിനെ ആണ്.

സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാനതാരങ്ങൾ ആകുന് നചിത്രത്തിന് വേണ്ടി ഏകദേശം രണ്ടു വർഷം മുന്നേ തന്നെ റോബോട്ടിനെ ഒരുക്കി തുടങ്ങി എന്നാണ് സംവിധായകൻ പറയുന്നത്. ഒരുപാട് ബോളിവുഡ് ചിത്രങ്ങളിൽ താൻ വർക്ക് ചെയ്ത ആത്മവിശ്വാസം ആണ് ഇത് പോലൊരു ചിത്രം നമുക്ക് മുന്നിലൊരുക്കാനുള്ള ധൈര്യം തനിക്ക് നൽകിയതെന്നും സംവിധായകൻ പറയുന്നു. വ്യത്യസ്തമാർന്ന ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്ററും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments