Monday, October 12, 2020

ജനപ്രിയ താരം സൗബിൻ ഷാഹിറിന് പിറന്നാൾ; ആശംസകൾ നേർന്ന് സഹതാരങ്ങളും ആരാധകരും

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് സൗബിൻ ഷാഹിർ. കൊമേഡിയനായും സഹനടനായും നായകനായുമെല്ലാം വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങൾക്ക് സൗബിൻ ജീവൻ നൽകിയിട്ടുണ്ട്. താരത്തിന്റെ ജന്മദിനമാണിന്ന്.

ഇഷ്ടതാരത്തിന് ആശംസകൾ നേർന്ന് ആരാധകർ എത്തിക്കഴിഞ്ഞു. സഹതാരങ്ങളാകടെട സൗബിനൊപ്പമുള്ള നിമിഷങ്ങൾ പങ്കുവച്ചാണ് ആശംസ അറിയിച്ചിരിക്കുന്നത്. ദുൽഖർ സൽമാനടക്കമുള്ള പ്രമുഖതാരങ്ങൾ സൗബിനൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

അസിസ്റ്റന്റ് ഡയറക്ടര്‍ ആയി മലയാള സിനിമയിലേക്ക് ചുവടുവച്ച്‌ സൗബിന്‍ രാജീവ് രവി ചിത്രം അന്നയും റസൂലിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവച്ചത്. മഹേഷിന്റെ പ്രതികാരം പ്രേമം കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തെ ജനപ്രിയ താരമാക്കി മാറ്റി. ഒപ്പം നിരൂപകപ്രശംസ നേടിയ കഥാപാത്രങ്ങളേയും സൗബിൻ അവതരിപ്പിച്ചു.

ഭദ്രന്‍ ഒരുക്കുന്ന ജൂതന്‍, സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്ന്, ഒടിടി പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന ഇരുള്‍ എന്നിവയാണ് സൗബിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

Trending Articles

അക്ഷയ്‌ കുമാർ നിർമ്മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ...

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സംഗീത സംവിധായകൻ ജേക്സ്‌ ബിജോയ്‌ ഹിന്ദിയിലേക്ക്‌ ചുവട്‌ വെക്കുന്നു. ജി അശോക്‌ സംവിധാനം ചെയ്യുന്ന 'ദുർഗാവതി' എന്ന സിനിമയിലൂടെയാണ് ജേക്‌സ്‌ ബിജോയ്‌ ബോളിവുഡിൽ...

നാടൻ ലുക്കിൽ ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ കാണാം [Photos]

മലയാളികളുടെ മസിലളിയന് സ്റ്റൈലിഷ്‌ വേഷങ്ങൾ മാത്രമല്ല നല്ല കിടിലൻ നാടൻ വേഷങ്ങളും നന്നായി ചേരും എന്ന് ഉണ്ണി തന്നെ പറയാതെ പറഞ്ഞിരിക്കുകയാണ്. മുണ്ടുടുത്ത്‌ തനി നാടൻ സ്റ്റൈലിലുള്ള താരത്തിന്റെ ചിത്രങ്ങൾ...

കാളിയൻ എന്തായാലും വരുമെന്ന് നിർമ്മാതാവ്‌; ചിത്രീകരണം അടുത്ത വർഷം

2018 ഫെബ്രുവരിയിൽ ആണ് പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ എസ്‌ മഹേഷ്‌ സംവിധാനം ചെയ്യുന്ന 'കാളിയൻ' എന്ന സിനിമയുടെ പ്രഖ്യാപനം നടന്നത്‌. ഫസ്‌റ്റ്‌ ലുക്ക്‌ ടീസർ വന്നത്‌ തൊട്ട്‌ പ്രേക്ഷകർ ഏറെ...

തന്‌‍റെ വിവാഹം നടക്കാൻ സാധ്യതയുണ്ടോയെന്ന് സൽമാൻ ; ഒരിക്കലുമില്ലെന്ന്...

ബോളിവുഡ് സൂപ്പർ ഹീറോ സൽമാന്റെ വിവാഹവാർത്ത കാത്തിരിക്കുന്ന ആരാധകർ നിരിവധിയാണ്. സംഗീത ബിജ്‌ലാനി, ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങിയ താരസുന്ദരിമാരുമായുള്ള പ്രണയവും ബ്രേക്കപ്പുമെല്ലാം വാർത്തളായിരുന്നെങ്കിലും വിവാഹം മാത്രം നടന്നില്ല....

36 ാം പിറന്നാളാഘോഷിച്ച് നിവിൻ പോളി; രസകരമായ ആശംസയുമായി...

മലയാളികളുടെ പ്രയങ്കരനായ യുവനടൻ നിവിൻ പോളിക്ക് ഇന്ന് ജന്മദിനം. 36ാം പിറന്നാളാഘോഷിക്കുന്ന താരത്തിന് ആശംസകളുമായി സണ്ണി വെയ്ന്‍, മഞ്ജു വാര്യര്‍, നിമിഷ സജയന്‍ തുടങ്ങി സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേർ എത്തിക്കഴിഞ്ഞു.

ജനപ്രിയ താരം സൗബിൻ ഷാഹിറിന് പിറന്നാൾ;...

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് സൗബിൻ ഷാഹിർ. കൊമേഡിയനായും സഹനടനായും നായകനായുമെല്ലാം വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങൾക്ക് സൗബിൻ ജീവൻ നൽകിയിട്ടുണ്ട്. താരത്തിന്റെ ജന്മദിനമാണിന്ന്.

ഞാൻ ‘അമ്മ’യിൽ നിന്ന് രാജിവെക്കുന്നു, ഒപ്പം...

താൻ 'അമ്മ' സംഘടനയിൽ നിന്നും രാജിവെക്കുന്നുവെന്നും ഒപ്പംഇടവേള ബാബു രാജിവെക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും നടി പാർവതി തിരുവോത്‌. ആക്രമിക്കപ്പെട്ട നടി ഭാവനയെ കുറിച്ച്‌ ഇടവേള ബാബു നടത്തിയ പരാമർശമാണ് പാർവതിയുടെ...

നാടൻ ലുക്കിൽ ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ...

മലയാളികളുടെ മസിലളിയന് സ്റ്റൈലിഷ്‌ വേഷങ്ങൾ മാത്രമല്ല നല്ല കിടിലൻ നാടൻ വേഷങ്ങളും നന്നായി ചേരും എന്ന് ഉണ്ണി തന്നെ പറയാതെ പറഞ്ഞിരിക്കുകയാണ്. മുണ്ടുടുത്ത്‌ തനി നാടൻ സ്റ്റൈലിലുള്ള താരത്തിന്റെ ചിത്രങ്ങൾ...