ഗപ്പി എന്ന ചിത്രത്തിന് ശേഷം ജോൺപോൾ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ ആണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തിറക്കിയത്.
ജോൺപോൾ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ സൗബിനും പുതുമുഖങ്ങളായ നവീൻ നസീം, തൻവി റാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. നടി നസ്രിയയുടെ സഹോദരൻ കൂടിയാണ് നവീൻ. വിഷ്ണു വിജയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. E4 എന്റർടൈൻമന്റ്, AVA പ്രൊഡക്ഷൻസ് എന്നീ ബാനറുകളുടെ കീഴിൽ മുകേഷ് മെഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഈ വർഷം ജൂലൈയിൽ തിയേറ്ററുകളിലെത്തും.
Subscribe
Login
0 Comments