സൗബിന്‍ ഷാഹിര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ജിന്ന്.സ്ട്രൈറ്റ് ലൈന്‍ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം സംവിദാനം ചെയ്യുന്നത് നടനും സംവിദായകനുമായ സിദ്ദാര്‍ഥ് ഭരതനാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ജിന്നിന്റെ റിലീസാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.

കാര്‍ത്തി നായകനായ തമിഴ്് ചിത്രം കൈദിയുടെ നിര്‍മ്മാതാക്കളുടെ പരാതിയിലാണ് കോടതി ഉത്തരവ്.കൈദി’യുടെ നിര്‍മ്മാതാക്കാളായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് സ്ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരെ നല്‍കിയ കേസിലാണ് നടപടി.കൈദിയുടെ കേരളത്തിലെ വിതരണക്കാര്‍ സ്ട്രൈറ്റ് ലൈന്‍ സിനിമാസായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ലാഭവിഹിതത്തെച്ചൊല്ലിയുള്ള ഭിന്നതയാണ് കോടതിയിലെത്തിയത്.
നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച കൈദിയുടെ ലാഭവിഹിതം (ഓവര്‍ ഫ്ളോ) പല തവണ ആവശ്യപ്പെട്ടിട്ടും കരാര്‍ പ്രകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് സ്ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരെ കോടതിയെ സമീപിച്ചത്.



