പ്രിയതമയ്ക്ക് ജന്മദിനാശംസകളുമായി സൗബിൻ

ചുരുങ്ങിയ കാലംകൊണ്ട് മികച്ച കഥാപാത്രങ്ങളുമായി ആരാധകരെ കീഴടക്കിയ താരമാണ് സൗബിൻ ഷാഹിർ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഏതു തിരക്കിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ സൗബിൻ എത്താറുണ്ട്. ആ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ ഭാര്യക്ക് പിറന്നാൾ ആശംസകൾ നേരുന്ന താരത്തിന്റെ കുറിപ്പാണ് വൈറലായത്. ഭാര്യ ജാമിയ സഹീറിന്റെ ജന്മദിനത്തന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സൗബിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ,സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

https://www.instagram.com/p/CGhOs8Vnn0c/?igshid=spiy0igdv0w8

“കണ്ടം ബച്ച കോട്ട് ‘ വന്നപ്പോള്‍ മലയാള സിനിമ കളര്‍ ആയി. ‘ജാമു’ വന്നപ്പോള്‍ എന്റെ ജീവിതവും കളര്‍ ആയി. ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍. ജന്മദിനാശംസകള്‍ ജാമൂ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു,” ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സൗബിൻ കുറിച്ചു.