ബംഗാളി ചലച്ചിത്ര ഇതിഹ്‌സം സൗമിത്രോ ചാറ്റാര്‍ജിയുടെ മരണം ഞെട്ടലോടെയാണ് ചലച്ചിത്രലോകം സ്വീകരിച്ചത്. കൊവിഡ് കാലം ഇന്ത്യന്‍ സിനിമയ്ക്കു നല്‍കിയ നികത്താനാകാത്ത നഷ്ടങ്ങളിലൊന്നായിരുന്നു ആ വിയോഗം. വിടവാങ്ങിയത്. ബംഗാളി സിനിമയുടെ മുഖച്ഛായതന്നെ മാറ്റിയ ഇതിഹാസ നടനാണ്.

കൊല്‍ക്കത്തയുടെ പ്രാന്തപ്രദേശത്തെ ഷിയല്‍ദാ റെയില്‍വേ സ്റ്റേഷനു സമീപമുള്ള മിര്‍സാപുരിലാണ് സൗമിത്ര ജനിച്ചത്.
പത്തു വയസ്സു വരെ അദ്ദേഹം വളര്‍ന്നത് നദിയ ജില്ലയിലെ കൃഷ്ണനഗറിലായിരുന്നു. അഭിഭാഷകനും സര്‍ക്കാര്‍ ഉദ്യേഗസ്ഥനുമായിരുന്നു സൗമിത്രയുടെ പിതാവും. മുത്തശ്ശനും നാടകപ്രവര്‍ത്തകരായിരുന്നു. ആ പാരമ്പര്യത്തില്‍ നിന്നും പിറകോട്ട് നക്കുവാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല.
ഹൗറ സില്ല സ്‌കൂളിലും കൊല്‍ക്കത്ത സിറ്റി കോളജിലും കൊല്‍ക്കത്ത സര്‍വകലാശാലയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സൗമിത്ര പഠനകാലത്തുതന്നെ പ്രമുഖ ബംഗാളി നാടക നടനും സംവിധായകനുമായ അഹീന്ദ്ര ചൗധരിയില്‍നിന്ന് അഭിനയപാഠങ്ങള്‍ പഠിച്ചു. നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഓള്‍ ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറായി. അക്കാലത്താണ് സത്യജിത് റേയുടെ അടുത്തെത്തുന്നത്.

സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുര്‍ സന്‍സാറിലൂടെയാണ് (1959) സൗമിത്രോ തന്റെ സിനിമ ജീവിതം തുടങ്ങുന്നത്. എന്നാല്‍ തുടക്കം വിചാരച്ച പോലെ നടന്നില്ല ആദ്യ സിനിമയില്‍ പ്രധാന കഥാപാത്രമായ അപു സൗമിത്രോയേക്കാള്‍ ചെറുപ്പമായതിനാല്‍ വേഷം സ്മരണ്‍ ഘോഷാല്‍ എന്ന നടനിലേക്ക് പോയി. എന്നാല്‍ ചിത്രത്തിന്റെ മൂന്നാം ഭാഗമായ അപുര്‍ സന്‍സാറിലെ വേഷം കാലത്തിന്റെ കാവ്യനീതിയായി സൗമിത്രോയിലേക്ക് തന്നെ എത്തിച്ചേര്‍ന്നു. അവിടെ ഒരു ചരിത്രം തുടങ്ങുകയായിരുന്നു.
പിന്നീട് ദേവി,തീന്‍ കന്യ, അഭിജാന്‍,ചാരുലത,കാപുരുഷ്, ആരണ്യേര്‍ ദിന്‍രാത്രി, അശനി സങ്കേത്, സോനാര്‍ കെല്ലാ,ഹിരോക് രാജര്‍ ദേശെ, ഗെയര്‍ ബെയര്‍, ഗണശത്രു, ശോഖ പ്രോശോഖ,ജയ് ബാബ ഫെലുനാഥ് എന്നിങ്ങനെ 13 സത്യജിത് റായ് ചിത്രങ്ങളില്‍ കൂടി സൗമിത്രോ അവിസ്മരണീയ അഭിനയം കാഴ്ച വച്ചു. മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ, അസിത് സെന്‍, അജോയ് കര്‍, ഋതുപര്‍ണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും സൗമിത്രോ തന്റെ അഭിനയനികവ് പ്രകടിപ്പിച്ചിരുന്നു.

അഭിനേതാവ് മാത്രമല്ല മികച്ച രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു സൗമിത്രോ എന്നും പറയേണ്ടതുണ്ട്. തികഞ്ഞ കമ്മ്യൂണിസ്റ്റ്, വിപ്ലവകാരി ചിന്തകന്‍ എന്നീ നിലകളിലും സജീവമായി സമൂഹത്തിലിടപെ്ിരുന്ന വ്യക്തിത്വം. നാടകാവതരണങ്ങളിലൂടെയും, പ്രിതിഷേധ സമരങ്ങളിലൂചേയും തൊഴിലാളി വര്‍ഘരാഷ്ട്രീയത്തിനായി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച നേതാവ് കൂടിയാണ് ബംഗാളിന് സൗമിത്ര
പദ്മഭൂഷന്‍, ദാദാസാഹിബ് ഫാല്‍ക്കെ, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതി, മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ എന്നിങ്ങനെ സൗമിത്രോയുടെ അഭിനയ ജീവിതത്തില്‍ തേിയെത്തിയ ബഹുമിതകള്‍ക്ക് കണക്കില്ല. ദീപ ചാറ്റര്‍ജിയാണ് ഭാര്യ, പൗലാമി ബോസ്,സൗഗത ചാറ്റര്‍ജി എന്നിവരാണ് മക്കള്‍. സൗമിത്രോയുടെ വിടവാങ്ങല്‍ ബംഗാളി സിനിമയ്ക്കെന്നല്ല ഇന്ത്യന്‍ സാംസ്‌കാരിക രംഗത്തിനു തന്നെ ഒരു തീരാനഷ്ടമാണെന്നറിഞ്ഞ് കണ്ണീരോടെ പ്രണാമര്‍പ്പിക്കുകയാണ് ചലച്ചിത്രലോകം . സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും, ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്കുമെല്ലാം എന്നും ഒരു വിസ്മയമാണ് സൗമിത്രോ ചാറ്റര്‍ജിയെന്ന പ്രതിഭയെന്ന് നിസംശയം പറയേണ്ടിയിരിക്കുന്നു.


