കൊവിഡ് മുക്തി നേടി എസ് പി ബി; ആരോഗ്യനില മെച്ചപ്പെട്ടതായി മകൻ

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായി. അദ്ദേഹത്തിന്റെ മകനും ഗായകനുമായ എസ് പി ചരണാണ് ഇക്കാര്യം അറിയിച്ചത്. എസ് പി ബിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിരിക്കുന്നു. വെന്റിലേറ്ററിലാണെങ്കിലും എസ്പിബി മയക്കത്തില്‍ അല്ല. അദ്ദേഹം എഴുതുന്നുണ്ട്. ഐ പാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടെന്നും ചരണ്‍ പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രിയ ഗായകന്റെ തിരിച്ചുവരവിനായി പ്രാർ‌ത്ഥനയോടെ കാത്തിരിക്കുകയാണ് സിനിമാലോകവും,ആരാധകരും.