കോപ്പിറൈറ്റ്‌ പ്രശ്നം കാരണം നീക്കം ചെയ്ത്‌ വീണ്ടും യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്ത SPB ട്രിബ്യൂട്ട്‌ ഗാനത്തിന് വൻ സ്വീകരണം

രാഹുൽ രാജ്‌ ഈണമിട്ട ഹരിചരൺ ആലപിച്ച എസ്‌ പി ബാലസുബ്രമണ്യത്തിനുള്ള ട്രിബ്യൂട്ട്‌ ഗാനം ഇരു കയ്യും നീട്ടി സ്വീകരിച്ച്‌ പ്രേക്ഷകർ. കോപ്പിറൈറ്റ്‌ പ്രശ്നം കാരണം ആദ്യം അപ്‌ലോഡ്‌ ചെയ്ത വീഡിയോ നീക്കം ചെയ്യപ്പെട്ടിരുന്നു. ഏതാണ്ട്‌ 1 ലക്ഷത്തിന് മുകളിൽ കാഴ്ചക്കാർ വന്നതിന് ശേഷമായിരുന്നു ഇങ്ങനെയൊരു നീക്കം സംഭവിച്ചത്‌. മലേഷ്യൻ ഇവന്റ്‌ മാനേജ്‌മന്റ്‌ ടീം ആയിരുന്നു വീഡിയോയിൽ എസ്‌ പി ബി യുടെ ഒരു അഭിമുഖത്തിന്റെ ചെറിയ ഭാഗം ഉൾപ്പെടുത്തിയതിനെതിരെ ഇങ്ങനെ ഒരു നീക്കം നടത്തിയത്‌. ഏതായാലും വീണ്ടും ഗാനം യൂട്യൂബിൽ വന്നപ്പോൾ പ്രേക്ഷകർ സ്വീകരിച്ചു എന്നതിന് തെളിവാണ് ഗാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന കാഴ്ചക്കാരുടെ എണ്ണവും കമൻസും സൂചിപ്പിക്കുന്നത്‌. 1,70000 ൽ അധികം കാഴ്ചക്കാർ ആണ് 2 ദിവസത്തിനുള്ളിൽ ഗാനം യൂട്യൂബിൽ കണ്ടത്‌. നിർമ്മാതാവും ഗാനരചയിതാവുമായ രാജീവ്‌ ഗോവിന്ദന്റെ പ്രൊഡക്ഷൻ ഹൗസായ വാട്ടർബൗണ്ട്‌ മീഡിയ യൂട്യൂബ്‌ ചാനലിൽ ആണ് ഗാനം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തനായ മഗേഷ്‌ കൊല്ലേരിയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്‌.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...