ക്വാറന്റയ്ൻ കാലം ചിലവിട്ടത് അർജുൻ കപൂറിനൊപ്പം; വിരസത അറിഞ്ഞില്ലെന്ന് മലൈക അറോറ

ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് നടി മലൈക അറോറ. നർത്തകിയും അഭിനേതാവുമായാണ് അവർ ശ്രദ്ധേയ ആയത്. ഇപ്പോൾ ബോളിവുഡ് താരം അര്‍ജൂന്‍ കപൂറുമായുളള പ്രണയവും അവർ തുറന്ന് പറയുകയാണ്.

ലോക്ക് ഡൗണ്‍ കാലത്ത് അർജുനും ഒന്നിച്ചാണ് താമസിച്ചതെന്ന് തുറന്ന് പറയുകയാണ് മലൈക അറോറ. സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മലൈക ഇക്കാര്യം പറഞ്ഞത്. ലോക്ക് ഡൗണ്‍ കാലം വിരസമായിരുന്നില്ല എന്നാണ് മലൈക അറോറ പറയുന്നത്. സെപ്റ്റംബറിൽ ഇരുവര്‍ക്കും കൊവിഡ് പോസിറ്റീവ് ആയിരുന്നു. ക്വാറന്റൈൻ കാലം ഇരുവരും ഒന്നിച്ചാണ് ചിലവഴിച്ചത്.

നിരവധി ഹിറ്റ് ഗാന-നൃത്ത രംഗങ്ങളിൽ ചുവട് വെച്ച് ശ്രദ്ധേയയാണ് മലൈക. ദിൽ സെ യിലെ ചയ്യ ചയ്യ, ഓം ശാന്തി ഓമിലെ ദിവാനി ദിവാനി, ദബാങ്ങിലെ മുന്നി ബദ് നാം കോയി തുടങ്ങിയത് ശ്രദ്ധേയ നൃത്ത രംഗങ്ങളാണ്. സൽമാൻ ഖാൻ പ്രധാന കഥാപാത്രം അവതരിപ്പിച്ച ദബാങ് സിനിമ സീരിസിന്റെ നിർമ്മാണത്തിലും മലൈക പങ്കാളി ആയിരുന്നു.

windows 10 enterprise lizenz kaufen