ബ്രഹ്മ്മാണ്ഡ ചിത്രം KGF-നെ കുറിച്ച്‌ സാക്ഷാൽ ബാഹുബലി സംവിധായകൻ രാജമൗലി..!!

കെജിഎഫ് മൂവിയുടെ റിലീസ് ഇവന്റ് പരിപാടിയിൽ പ്രധാന ആകർഷണമായ ബ്രഹ്മാണ്ഡ സംവിധായകൻ രാജമൗലി ചിത്രത്തെ പറ്റി വാചാലനായി. ഇത് വരെ കാണാത്ത അനുഭവം ആണ് ചിത്രമെന്നും ചിത്രത്തിന്റെ ചിലഭാഗങ്ങൾ കണ്ടതിൽ നിന്നും തീയേറ്ററിൽ ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണെന്നും രാജമൗലി പറഞ്ഞു.

ചിത്രത്തിലെ നായകനായ യാഷിന്റെ പിതാവ് ആണ് യാഷിനെക്കാൾ വലിയ താരമെന്നും മകൻ ഇത്ര വലിയ സ്റ്റാർ ആയിട്ടു കൂടി തന്റെ ഡ്രൈവർ ജോലി നിർവഹിക്കുന്ന യാഷിന്റെ പിതാവ് ശെരിക്കും അഭിനന്ദനം അർഹിക്കുന്നു എന്നും രാജമൗലി പറഞ്ഞു.

പ്രശാന്ത്‌ നീൽ സംവിധാനം ചെയ്ത കെ.ജി.എഫ്‌ 1960 കാലഘട്ടത്തിലെ കോളാർ ഗോൾഡ്‌ ഫീൽഡിന്റെ കഥയാണ് പറയുന്നത്‌. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ എത്തുന്ന ചിത്രത്തിന് വമ്പൻ പ്രതീക്ഷയാണ് സിനിമ പ്രേമികൾക്കിടയിൽ ഉള്ളത്‌. മലയാളം, തമിഴ്‌, കന്നഡ, തെലുഗു, ഹിന്ദി തുടങ്ങി 5 ഭാഷകളിൽ ഈ ഡിസംബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments