വെള്ളിയാഴ്‌ച, ഏപ്രിൽ 10, 2020

ബാഹുബലിക്ക്‌ ശേഷം ഞെട്ടിക്കാൻ രാജമൗലി വീണ്ടും; RRR-ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ഞെട്ടിക്കാൻ സാക്ഷാൽ രാജമൗലി വീണ്ടും എത്തുന്നു. ഇന്ത്യൻ സിനിമക്ക്‌ അഭിമാനമായ ബാഹുബലി സമ്മാനിച്ച സംവിധായകൻ ഇത്തവണ എത്തുന്നത്‌ ഏതാണ്ട്‌ 350 കോടിയോളം രൂപ ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ബാഹിബലിയേക്കൾ വലിയ ചിത്രവുമായിട്ടാണ്. RRR അഥവാ രൗദ്രം രണം രുധിരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ റാം ചരണും ജൂനിയർ NTRഉം ആണ് പ്രധാന വേഷത്തിലെത്തുന്നത്‌. ഇവരെ കൂടാതെ അജയ്‌ ദേവ്ഗൺ, ആലിയ ഭട്ട്‌ നിരവധി ഹോളിവുഡ്‌ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്‌. ചിത്രത്തിന്റെ ഗംഭീര മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ ഇന്ന് പുറത്തിറക്കുകയുണ്ടായി. തെലുഗു, മലയാളം, തമിഴ്‌, കന്നഡ, ഹിന്ദി തുടങ്ങി 5 ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്‌.

1920 കാലത്തെ ഇന്ത്യൻ കാലഘട്ടവും അല്ലൂരി സീതാരാമ രാജു, കോമരം ഭീം തുടങ്ങിയ വിപ്ലവകാരികളായ സ്വാതന്ത്ര്യ നേതാക്കളെയും കുറിച്ചാണ് സിനിമ എന്നറിയുന്നു. യഥാക്രമം റാം ചരണും ജൂനിയർ എൻ ടി ആറും ആ വേഷങ്ങളിൽ എത്തും. ഡി വി വി എന്റർടൈന്മെന്റ്സ്‌ ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്‌. എം എം കീരാവണി സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറാൺ. രാജമൗലിയുടെ അച്ഛനും ബാഹുബലിക്ക്‌ കഥയൊരുക്കിയ വിജയേന്ദ്ര പ്രസാദ്‌ ആണ് ഇതിനും കഥയൊരുക്കുന്നത്‌. അടുത്ത വർഷം ജനുവരി 8ന് ആണ് ചിത്രത്തിന്റെ റിലീസ്‌ തീരുമാനിച്ചിരിക്കുന്നത്‌.

avatar
  Subscribe  
Notify of

Trending Articles

അയ്യപ്പനും കോശിയും കണ്ട്‌ പ്രശംസയുമായി തമിഴ്‌ നടൻ അശോക്‌...

തിയേറ്റർ പ്രദർശനം അവസാനിച്ചിട്ടും അയ്യപ്പനും കോശിയും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ബ്ലോക്‌ബസ്റ്റർ ഹിറ്റായ ചിത്രം കഴിഞ്ഞ മാസം ആമസോൺ പ്രൈമിൽ റിലീസ്‌ ആയിരുന്നു. ഇതിന് പിന്നാലെ നിരവധി...

പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കാനുള്ള സന്ദേശം ഏറ്റെടുത്ത്‌ സിനിമ ലോകവും

കഴിഞ്ഞ ദിവസങ്ങളിലാണ് പ്രധാനമന്ത്രി ജനങ്ങളോട് 9 മിനിറ്റ് ലൈറ്റുകൾ ഓഫ് ചെയ്തു കൊറോണയ്ക്കെതിരെ രാജ്യത്തിന്റെ ഐഖ്യം കാണിക്കാൻ ആഹ്വാനം ചെയ്തത്. വാക്കുകളുടെ അന്തസത്ത പൂർണമായും രാജ്യം ഏറ്റെടുത്തപ്പോൾ സിനിമ താരങ്ങളും...

സ്വപ്നങ്ങളുടെ ചാക്കുമായി ഒരു കിടിലൻ ഷോർട്‌ ഫിലിം പുറത്തിറങ്ങി...

നമുക്കെല്ലാം ജീവിതത്തിൽ എന്തെല്ലാം സ്വപ്‌നങ്ങൾ ഉണ്ടാകും. സ്വപ്‌നങ്ങൾ കൊണ്ട് കൊട്ടാരങ്ങൾ നിർമിച്ചവരാവും നമ്മളിൽ ഭൂരിഭാഗം പേരും അങ്ങനെ ഇഷ്ട സ്വപ്നത്തിനു വേണ്ടി മെനക്കെടാൻ തയാറാകാത്ത ഒരു വിഷ്ണുവിന്റെ കഥയാണിത്....

ക്വാറന്റൈൻ കാലത്ത്‌ പഴയ ചിത്രം പങ്കുവെച്ച്‌ പൂർണിമ ഇന്ദ്രജിത്ത്‌

രാജ്യം മുഴുവൻ കൊറോണ ലോക്ക്‌ ഡൗൺ കാലത്ത്‌ അകപ്പെട്ടിരിക്കുമ്പോൾ സെലിബ്രിറ്റികളും അവരവരുടെ വീടുകളിൽ തന്നെയാണ്. മിക്കവരും സോഷ്യൽ മീഡിയകൾ വഴി പലതരം രസകരവും കൗതുകവുമായ കാര്യങ്ങൾ ആരാധകരവുമായി പങ്കുവെക്കുന്നുമുണ്ട്‌. അക്കൂട്ടത്തിൽ...

ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മോഹൻലാൽ; സൗത്ത്‌ ഇന്ത്യയിലെ...

സമൂഹ മാധ്യമമായ ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മലയാളികളുടെ സ്വന്തം മോഹൻലാൽ. ബോക്സ്‌ ഓഫീസിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും മോഹൻലാൽ തന്നെയാണ് താരം എന്ന് അടിവരയിടുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ...

സ്വപ്നങ്ങളുടെ ചാക്കുമായി ഒരു കിടിലൻ ഷോർട്‌...

നമുക്കെല്ലാം ജീവിതത്തിൽ എന്തെല്ലാം സ്വപ്‌നങ്ങൾ ഉണ്ടാകും. സ്വപ്‌നങ്ങൾ കൊണ്ട് കൊട്ടാരങ്ങൾ നിർമിച്ചവരാവും നമ്മളിൽ ഭൂരിഭാഗം പേരും അങ്ങനെ ഇഷ്ട സ്വപ്നത്തിനു വേണ്ടി മെനക്കെടാൻ തയാറാകാത്ത ഒരു വിഷ്ണുവിന്റെ കഥയാണിത്....

ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മോഹൻലാൽ;...

സമൂഹ മാധ്യമമായ ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മലയാളികളുടെ സ്വന്തം മോഹൻലാൽ. ബോക്സ്‌ ഓഫീസിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും മോഹൻലാൽ തന്നെയാണ് താരം എന്ന് അടിവരയിടുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ...

തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌...

കൊറോണ വൈറസ് ബാധയിൽ അകപ്പെട്ട സംസ്ഥാന പുനർനിർമിതിയുടെ ഭാഗമായി ഓരോ പൗരന്മാരും തങ്ങളുടെ ഭാഗം ചെയ്യുമ്പോൾ തന്റെ ആകെ സമ്പാദ്യമായ 971 രൂപ നൽകി കൊണ്ട് മാതൃക ആവുകയാണ് നാലു...