എസ് എസ് രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. കൊവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ച സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നു എന്ന വാർത്തയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.രണ്ട് സ്റ്റാര്‍ ഹീറോകളുടെയും കൈകള്‍ പിടിച്ചിരിക്കുന്ന ചിത്രവും ടീം പോസ്റ്റ് ചെയ്തു.
രാം ചരണും, ജൂനിയർ എൻടിആറും നായകൻമാരായെത്തുന്ന ചിത്രത്തിൽ ആലിയ ഭട്ട്, ഒലിവിയ മോറിസ് എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം എം കീരവാനിയാണ് സംഗീത സംവിധായകന്‍. ഡിവിവി ദാനയ്യയാണ് ഈ ബിഗ് ബജറ്റ് എന്റര്‍ടെയ്‌നര്‍ നിര്‍മ്മിക്കുന്നത്.



