പൃഥ്വിരാജും ജോജുവും ഒന്നിക്കുന്ന ‘സ്റ്റാറി’ലെ ഗാനമെത്തി

ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘സ്റ്റാര്‍”. ഡോമിന്‍ ഡി സില്‍വ ആണ് സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ ലിറിക്കല്‍ സോംങ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ‘ആയിരം താര ദീപങ്ങളായ്’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. ക്ലാസിക്കൽ ടച്ചുള്ള ഗാനം ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു. സിനിമയിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നത്.

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. മൃദുല വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. എം.ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ‘സ്റ്റാര്‍’ വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രമാണ് എന്ന സൂചനയാണ് പോസ്റ്ററുകളില്‍ നിന്ന് ലഭിക്കുക.

അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ സ്വഭാവം ഉള്ളതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, സബിത, ഷൈനി , രാജേഷ്ജി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ തീയറ്ററിൽ റിലീസ് ചെയ്യാൻ ആവുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ബാദുഷ – പ്രൊജക്‌ട് ഡിസൈനര്‍. തരുണ്‍ ഭാസ്കരൻ – ഛായാഗ്രഹണം. ലാല്‍ കൃഷ്ണൻ – ചിത്രസംയോജനം, വില്യം ഫ്രാന്‍സിസ് – പശ്ചാത്തല സംഗീതം എന്നിവ ഒരുക്കുന്നു.

buy visio professional 2016