നവരസ ടീസർ: അതിശയിപ്പിച്ച് സൂര്യയും പ്രയാഗയും പാർവതിയും

സൂര്യ, വിജയ് സേതുപതി, അരവിന്ദ് സാമി തുടങ്ങിയവർ അഭിനയിക്കുന്ന
നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം നവരസയുടെ ടീസർ റിലീസ് ചെയ്തു. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കാൻ വേണ്ടിയാണ് ഇപ്പോൾ പ്രത്യേക ടീസർ പുറത്തിറക്കിയത്. ഓഗസ്റ്റ് ആറിനാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുന്നത്.

അരവിന്ദ് സാമി, ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, സർജുൻ കെ.എം, പ്രിയദർശൻ, കാർത്തിക് നരേൻ, കാർത്തിക് സുബ്ബരാജ്, വസന്ത്, രതീന്ദ്രൻ ആർ. പ്രസാദ് തുടങ്ങിയ സംവിധായകരുടെ ഒൻപത് സിനിമകളാണ് ഈ ആന്തോളജിയിൽ ഉള്ളത്.

ഗൗതം മേനോനൊപ്പം സൂര്യ വീണ്ടുമെത്തുന്ന ‘ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്’ ആണ് ആന്തോളജിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. പ്രയാഗാ മാര്‍ട്ടിന്‍ ആണ് സൂര്യയുടെ നായിക. സൂര്യ ഒരു സംഗീതജ്ഞന്റെ റോളിലാണ് എത്തുന്നത്. പി.സി ശ്രീറാം ആണ് ക്യാമറ. സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു.

മണിരത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ് തമിഴിൽ നവരസ നിർമിക്കുന്നത്. ഇന്‍മൈ (രതീന്ദ്രൻ ആർ. പ്രസാദ്), രൗദ്രം (അരവിന്ദ് സാമി), എതിരി (ബിജോയ് നമ്പ്യാർ), തുനിന്ത പിൻ (സർജുൻ കെ.എം.), സമ്മർ ഓഫ് 92 (പ്രിയദർശൻ), പ്രോജക്ട് അഗ്നി (കാർത്തിക് നരേൻ), പീസ് (കാർത്തിക് സുബ്ബരാജ്), പായസം(വസന്ത്) എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...