അഭിനയ ജീവിതത്തിന്റെ 45 വർഷവുമായി രജിനികാന്ത്‌; Common DP പുറത്തിറക്കി മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്‌

അഭിനയ ജീവിതത്തിന്റെ 45 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് സാക്ഷാൽ രജിനികാന്ത്‌. സൂപ്പർസ്റ്റാറിന്റെ 45ആം വാർഷികം ആഘോഷമാക്കാൻ ഫാൻസ്‌ തയ്യാറാക്കിയ കോമൺ ഡി പി മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജും അവരുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തിറക്കി. ഇവർക്ക്‌ പുറമെ ദുൽഖർ, ടോവിനോ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്‌. നിരവധി താരങ്ങളാണ് രജിനികാന്തിന് ആശംസ നേർന്നുകൊണ്ടിരിക്കുന്നത്‌.