സർജ്ജുൻ കെ.എം സംവിധാനം ചെയ്ത് നയൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന ഹൊറർ ചിത്രമാണ് ‘ഐറ’ (Airaa). KJR സ്റ്റുഡിയോസിന്റെ ബാനറിൽ കോട്ടപടി ജെ രാജേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഞെട്ടിപ്പിക്കുന്ന ടീസർ അണിയറക്കാർ ഇന്ന് പുറത്തിറക്കി. ഭയം, രോഷം, പ്രതികാരം എന്ന ടാഗ്ലൈൻ ആണ് അണിയറക്കാർ ടീസറിന് നൽകിയത്.
നയൻതാരയെ കൂടാതെ കലൈയരസൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നയൻതാര ഒരു ഡ്യുവൽ റോൾ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ടീസർ ആണ് പുറത്തിറങ്ങിയത്. ഇതുവരെ കാണാത്ത രീതിയിലുള്ള നയൻതാരയുടെ ബ്ലാക് സ്കിൻ കഥാപാത്രം ചിത്രത്തിന്റെ ആകാംക്ഷ കൂട്ടുന്നു.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)