താരങ്ങൾ കാരവൻ സ്വന്തമാക്കുന്നത് ഇതാദ്യമായല്ല. എന്നാൽ 7 കോടിയോളം രൂപ മുടക്കി ഒരു കാരവൻ സ്വന്തമാക്കിയിരിക്കുകയാണ് ടോളിവുഡിന്റെ സ്വന്തം സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ. AA Falcon എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ ചിത്രങ്ങൾ ഇന്ന് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകായാണ്.




3.5 കോടി ഇന്റീരിയറിനായും ബാക്കി തുക എക്‌സ്റ്റീരിയറിനും ഷാസിക്കും ഡിസൈനുമാണ് ചെലവായത്. ഭാരത് ബെന്‍സിന്റെ ഷാസിയിലാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. കറുപ്പു നിറത്തിലുള്ള വാഹനത്തിനു കസ്റ്റ്‌മൈസ്ഡ് വീലുകളാണ്. താരത്തിന്റെ പ്രത്യേക ആവശ്യ പ്രകാരമാണ് വാഹനത്തിന്റെ ഓരോ ഡിസൈനും ചെയ്തിട്ടുള്ളത്. താരത്തെ പോലെ തന്നെ വാഹനവും സ്റ്റൈലിഷ് ആണെന്നാണ് ആരാധകരുടെ പക്ഷം.





