‘എന്ന് നിന്റെ മൊയ്തീനി’ൽ അഭിനയിച്ചത് പൃഥ്വിരാജ് കാരണമെന്ന് സുധീർ കരമന

പൃഥ്വിരാജ്-പാര്‍വതി കൂട്ടുകെട്ടില്‍ എത്തിയ ഹിറ്റ് സിനിമ ആയിരുന്നു ‘എന്ന് നിന്‌റെ മൊയ്തീന്‍’. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമയായിരുന്നു ഇത്. ആര്‍എസ് വിമല്‍ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. പ്രണയവും വിരഹവും ആയിരുന്നു സിനിമയുടെ ഇതിവൃത്തം. യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ ഒരുക്കിയത്.

‘എന്ന് നിന്‌റെ മൊയ്തീനി’ല്‍ പൃഥ്വിരാജിനൊപ്പം പ്രധാന വേഷത്തില്‍ എത്തിയ താരമാണ് സുധീര്‍ കരമന. മുക്കം ഭാസി എന്ന കഥാപാത്രത്തെയാണ് നടന്‍ സിനിമയിൽ അവതരിപ്പിച്ചത്. ഈ വേഷത്തിൽ താൻ എത്തിയത് പൃഥ്വിരാജ് വിളിച്ചിട്ടാണ് എന്ന് സുധീർ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നു. മാസ്റ്റർ ബിൻ എന്ന ഓൺലൈൻ ചാനലിലാണ് താരം മനസ് തുറന്നത്.

വാസ്തവം എന്ന സിനിമയുടെ ലൊക്കേഷനിൽ പൃഥ്വിരാജിന്റെ ഉള്ളിലെ സംവിധായകനെ തിരിച്ചറിഞ്ഞു എന്നും സുധീർ പറയുന്നു. ഓരോ സീനിലും പൃഥ്വിക്ക് അദ്ദേഹത്തിന്റേതായ ഒരു വീക്ഷണം ഉണ്ടാകും. പല സിനിമകളിലും ഈ ഇൻവോൾവ്മ്നെറ്റ് കണ്ടിട്ടുണ്ട് എന്നും അദ്ദേഹം തുറന്ന് പറയുന്നു.

മുക്കം ഭാസി സിനിമയിലെ തന്റെ കഥാപാത്രത്തെ അനുമോദിച്ചത് ഹൃദ്യമായ അനുഭവം ആയിരുന്നു എന്നും സുധീർ പറയുന്നു. ജീവിച്ചിരിക്കുന്ന ആളുകളെ അവതരിപ്പിക്കുമ്പോൾ അവരുടെ അഭിപ്രായം ഏറ്റവും പ്രധാനമാണ് എന്നും അദ്ദേഹം പറയുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...