സൂഫിയുടെ ഹൃദയം കവർന്ന സുജാത ഇവളാണ്

പ്രേക്ഷകരെ പ്രണയത്തിന്റെ വേറിട്ടൊരു തലത്തിലെത്തിച്ച ചിത്രമാണ് സൂഫിയും സുജാതയും. ചിത്രത്തിൽ സുഫിയായെത്തിയ ദേവ് മോഹനാകട്ടെ ഏറെപ്പേരുടെ മനം കവരുകയും ചെയ്തു. അത്രയും മാസ്മരികമായ പ്രകടനമായിരുന്നു ദേവിന്റേത്.

ആരാധനമാത്രമല്ല നിരവധി പ്രേമാഭ്യർഥനകൾകൂടി ദേവിന് ലഭിക്കുകയുണ്ടായി. എന്തായാലും ആരാധകരെക്കീഴടക്കിയ സൂഫിയും ദൃദയം കവർന്ന യഥാർത്ഥ സുജാത ആരെന്നാണ് ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പ്രണയിനിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

“നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. ഇതൊരു മുത്തശ്ശിക്കഥയല്ല, ഒരു ദശാബ്ദമായി കരുത്തേകുന്നതാണ്. നല്ല കാലങ്ങളിലും മോശം സമയത്തും നീ കൂടെ നിന്നു, ക്ഷമയോടെ, എനിക്കു കരുത്തേകുന്ന തൂണായി..എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങള്‍ക്കെല്ലാം നീ സാക്ഷിയായിരുന്നു. എന്നും നിന്നോട് ചേര്‍ന്നിരിക്കാന്‍ എന്നെ അനുവദിക്കൂ. നിന്റെ സന്തോഷങ്ങളില്‍ പങ്കാളിയാവാന്‍, നിനക്കൊപ്പം ഈ ജീവിതം ആഘോഷിക്കാന്‍. പ്രിയപ്പെട്ടവരുടെ അനുഗ്രഹാശിസ്സുകളാല്‍ ഒരുമിച്ചുള്ള യാത്ര തുടങ്ങാനിരിക്കുകയാണല്ലോ നമ്മള്‍. എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും ഞങ്ങള്‍ ആഗ്രഹിക്കുന്നു”. എന്ന മനോഹരമായ കുറിപ്പും ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു. പ്രണയിനിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.