ഇന്ത്യൻ സിനിമയിൽ ആദ്യമായി വെഹിക്കിൾ റിഗ് ഉപയോഗിച്ചു ഷൂട്ട് ചെയ്തു സുജിത് വാസുദേവിന്റെ ‘ഓട്ടർഷ’..!

ജെയിംസ് ആൻഡ് അലീസിനു ശേഷം ഛായാഗ്രാഹകൻ കൂടിയായ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഓട്ടർഷ’. അനുശ്രീ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ഓട്ടോ ഓടിച്ചു ജീവിത മാർഗം കണ്ടെത്തുന്ന സാധാരണ യുവതിയുടെ കഥ പറയുന്നു.

ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഉപയോഗിക്കുന്ന പുത്തൻ സാങ്കേതിക വിദ്യകൾ ആണ് പുതിയ വാർത്ത. ഹോളിവുഡ് ചിത്രങ്ങളിലെ നീളമേറിയ വാഹന സീനുകളും മറ്റും ചിത്രീകരിക്കുന്നതിനായി തയാറാക്കുന്ന വെഹിക്കിൾ റിഗ് സംവിധാനം ആണ് ചിത്രത്തിനും ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോറിക്ഷയിൽ ഉള്ള സീനുകൾ കൂടുതൽ ആയതു കൊണ്ട് തന്നെ ഇത്തരം ഒരു മാർഗം തന്നെയാണ് അഭികാമ്യം എന്നു ചിത്രത്തിന്റെ അണിയറക്കാർ തീരുമാനിക്കുകയായിരുന്നു.

ഒരേ സമയം മൂന്നും നാലും ക്യാമറ ഉപയോഗിച്ചു ചിത്രീകരിക്കേണ്ട ഭാഗങ്ങൾ എളുപ്പത്തിൽ സാധ്യമാക്കാം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചന്ദ്രകാന്ത് മാധവൻ ആണ് ‘ഓട്ടർഷ’ “ക്ക് വേണ്ടി വെഹിക്കിൾ റിഗ് ഡിസൈൻ ചെയ്തത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments