ആദ്യം നായകന്റെ പ്രിയപ്പെട്ടവൻ, ഇപ്പോൾ സംവിധായകന്റെയും; പൃഥ്വിയ്ക്കൊപ്പമുള്ള യാത്ര തുടർന്ന് കൊണ്ട് സുജിത് വാസുദേവ്…!

തന്റെ ഛായാഗ്രഹണ കരിയറിലെ പകുതിയ്ക്ക് മുകളിലുള്ള ചിത്രങ്ങളിൽ നായകനാണ് പൃഥ്വി. സുജിത് വാസുദേവ് ഈ ന ഛായാഗ്രാഹകന്റെ കരിയറിൽ അതൊരു ചെറിയ സംഭവമല്ല. 18ഓളം ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച സുജിത് വാണിജ്യ വിജയങ്ങൾ കൂടിയായ എസ്രാ, അമർ അക്ബർ അന്തോണി, അനാർക്കലി, മെമ്മറീസ്, തുടങ്ങിയ ചിത്രങ്ങളിലും പൃഥ്വിയെ ക്യാമറക്കണ്ണുകളിൽ പകർത്തി. താൻ ആദ്യമായി സംവിധാന കുപ്പായം അണിഞ്ഞപ്പോഴും അതിലെ നായകൻ പൃഥ്വി ആയിരുന്നു.

ഇരുവരുടെയും സൗഹൃദം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു ലൂസിഫറിൽ പൃഥ്വിയുടെ മനസിലെ കാഴ്ചകൾ ക്യാമറയിലേയ്ക്ക് പകർത്താൻ സുജിത്തിനെ വിളിച്ചതും. മോഹൻലാലിന്റെ സൗന്ദര്യം ഒപ്പിയെടുക്കുന്നതോടൊപ്പം പൃഥ്വിയുടെ മനസിലെ കാഴ്ചകൾ ക്യാമറയിലൂടെ ഒപ്പിയെടുക്കുന്ന അധ്വാനം സുജിത്തിനെ ഏൽപ്പിച്ചതും സൗഹൃദത്തിന് മുകളിൽ അദ്ദേഹത്തിലെ ചയഗ്രഹകനിലുള്ള വിശ്വാസം കൊണ്ടായിരിക്കണം.
ലൂസിഫർ കണ്ടു തിയേറ്റർ വിട്ടിറങ്ങുമ്പോൾ പ്രധാന കയ്യടികൾ അര്ഹിക്കുന്നവരിൽ ഒരുവനായി സുജിത് വാസുദേവ് ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments