സണ്ണി വെയ്ൻ ചിത്രം അനുഗ്രഹീതൻ ആന്റണി റിലീസിന് ഒരുങ്ങുന്നു

അനുഗ്രഹീതൻ ആന്റണി റിലീസിന് ഒരുങ്ങുന്നു. നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. സണ്ണി വെയ്‌നും ഗൗരി കിഷനും ആണ് പ്രധാന കഥാപാത്രങ്ങൾ. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മിക്കുന്നു.

first look poster of Sunny Wayne’s Anugraheethan Antony

ഒരു നായയും മനുഷ്യനും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. നായ ഒരു പ്രധാന കഥാപാത്രമായി തന്നെ ഈ ചിത്രത്തിലെത്തുന്നു. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഒരുപാട് പ്രാധാന്യമുള്ള കഥയും കൂടിയാണ് സിനിമയുടേത്.

ഇന്ദ്രന്‍സ്, സിദ്ധിഖ്, സൂരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിഷ്ണു എസ് രമേശും അശ്വിന്‍ പ്രകാശുമാണ് കഥ ഒരുക്കിയത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാലാണ്. മനു മഞ്ജിത്തിന്റെയും ഉണ്ണി കാര്‍ത്തികേയന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരനാണ് ഈണം നല്‍കിയിരിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നൽകുന്ന സിനിമയാണ്.

ക്യാമറ സെല്‍വകുമാര്‍. എഡിറ്റര്‍ അപ്പു ഭട്ടതിരി , പ്രൊജക്‌ട് ഡിസൈനര്‍ ബാദുഷ, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍ കെ സി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ് എന്‍ തുടങ്ങിയവരും സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...