സണ്ണി വെയ്ൻ നായകനാകുന്ന ‘ഫ്രെഞ്ച്‌ വിപ്ലവം’ എന്ന ചിത്രത്തിന്റെ ആദ്യ ടിക്കറ്റ്‌ തിരുവനന്തപുരം കളക്റ്റർ വാസുകിക്ക്‌..!

നവാഗതനായ മജു സംവിധാനം ചെയ്ത്‌ സണ്ണി വെയ്ൻ നായകനാകുന്ന ‘ഫ്രെഞ്ച്‌ വിപ്ലവം’ എന്ന ചിത്രത്തിന്റെ ആദ്യ ടിക്കറ്റ്‌ തിരുവനന്തപുരം ജില്ലാ കളക്റ്റർ വാസുകിക്ക്‌. നടൻ സണ്ണി വെയ്ൻ തന്നെയാണ് ടിക്കറ്റ്‌ കൈമാറിയത്‌.

നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഷജീർ ജലീൽ, ഷജീർ ഷാ, അൻവർ അലി എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്‌. സണ്ണി വെയ്ന് ഒപ്പം ലാൽ, ആര്യ സലിം എന്നിവരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍.കെ.ജെ, ജാഫര്‍ കെ .എ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം പാപ്പിനുവാണ് നിര്‍വഹിക്കുന്നത്. ചിത്രം ഒക്ടോബർ 26ന് തിയേറ്ററിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments