സൂപ്പർസ്റ്റാർ രജിനികാന്ത്‌ – മുരുഗദോസ്സ്‌ ചിത്രം ‘ദർബാർ’ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി !!

സർക്കാർ എന്ന വിജയ്‌ ചിത്രത്തിന് ശേഷം സൂപ്പർസ്റ്റാർ രജിനികാന്തിനെ നായകനാക്കി എ.ആർ മുരുഗദോസ്സ്‌ സംവിധാനം ചെയ്യുന്ന ‘ദർബാർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. സ്റ്റൈലിഷ്‌ ലുക്കിൽ ആണ് തലൈവർ ഉള്ളത്‌. പോലീസ്‌ യൂണിഫോമും മറ്റും സൈഡിൽ ഉൾക്കൊള്ളിച്ചുള്ള പോസ്റ്റർ ആയതുകൊണ്ട്‌ പോലീസ്‌ വേഷത്തിൽ ആയിരിക്കും തലൈവർ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.

ലൈക പ്രൊഡക്ഷൻസ്‌ ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്‌. പേട്ടക്ക്‌ ശേഷം രജിനി അഭിനയിക്കുന്ന ചിത്രമെന്ന നിലക്ക്‌ ആരാധകർക്കിടയിലും സിനിമ പ്രേമികൾക്കിടയിലും വലിയ പ്രതീക്ഷയാണ് ദർബാറിനുള്ളത്‌. അനിരുദ്ധ്‌ സംഗീതം നൽകുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്‌. സന്തോഷ്‌ ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം അടുത്ത വർഷം പൊങ്കൽ റിലീസ്‌ ആയി തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments