ധ്രുവങ്ങൾ 16, നരകസൂരൻ (yet to release) എന്നീ ചിത്രങ്ങൾക്ക് ശേഷം കാർത്തിക് നരേൻ ഒരുക്കുന്ന ‘മാഫിയ’ എന്ന സിനിമയുടെ ടീസറിന് പ്രശംസയുമായി സാക്ഷാൽ തലൈവർ രജിനികാന്ത്. അരുൺ വിജയ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ടീസർ ഓൺലൈൻ റിലീസ് ചെയ്തിട്ടില്ല. ടീസർ പ്രത്യേകമായി രജിനികാന്തിന് കാണിച്ചുകൊടുത്ത് സംവിധായകൻ തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
Subscribe
Login
0 Comments