സൂപ്പർസ്റ്റാർ രജിനിക്കും സിനിമാക്കാർക്കും പ്രിയപ്പെട്ടവനായി മണി എന്ന നായ..!!

രാജിനികാന്തിനെ തന്നെ നായകനാക്കി കബാലിക്ക് ശേഷം പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘കാല’. ചിത്രത്തിലെ രജനിയുടെ ലൂക്കിനോടൊപ്പം തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു താരമാണ് പോസ്റ്ററിൽ രാജിനിയോടൊപ്പം ഇരിക്കുന്ന മണി എന്ന നായ.

സൂപ്പർ താരത്തോടൊപ്പം ഇരിക്കുന്ന തെരുവ് നായയ്ക്ക് ഇന്ന് വില മൂന്നു കോടിയോളമാണ്.

30 വർഷത്തോളമായി മൃഗങ്ങളെ സിനിമക്ക് വേണ്ടി പരിശീലിപ്പിക്കുന്ന സൈമൺ ആണ് മണിയുടെ ഉടമസ്ഥൻ.

സിനിമക്ക് വേണ്ടി നായയെ അന്വേഷിച്ചു വന്ന രഞ്ജിത്തിന് 30ഓളം ബ്രീഡുകളെ കാട്ടി കൊടുത്തതിനു ശേഷമാണ് മണിയിലേക്ക് എത്തുന്നത്. രജനിയുടെ കൂടെ താൽപര്യ പ്രകാരമായിരുന്നു മണിയെ തിരഞ്ഞെടുത്തത്.

തെരുവിൽ വളർന്നത് കൊണ്ട് തന്നെ മെരുക്കിയെടുക്കാൻ പാട് പെട്ടെന്നും എന്നാൽ ഇപ്പോൾ മറ്റുള്ളവരെ പോലെ തന്നെ തനിക്ക് പ്രിയപ്പെട്ടവനാണ് തനിക്ക് മണിയെന്നും സൈമൺ പറയുന്നു.

നാലു ചിത്രങ്ങൾ ആണ് ഇപ്പോൾ മണി ചെയ്തത്. കൊടൈക്കാനാലിലെ കൊടിയ തണുപ്പിലും മണി തളരാതെ നിന്നു എന്നും സൈമൺ അഭിമാനത്തോടെ പറയുന്നു.

ജൂൺ 7ന് ആണ് ‘കാല’ തിയേറ്ററുകളിലെത്തുന്നത്‌. 2 മണിക്കൂറും 46 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിന് U/A സെർട്ടിഫിക്കേറ്റാണ് ലഭിച്ചത്‌. ലോകമെങ്ങും 10000ത്തിൽ പരം തിയേറ്ററുകളിൽ ചിത്രം റിലീസ്‌ ചെയ്യാനാണ് അണിയറക്കാർ ശ്രമിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments