ഒടുവിൽ ആരാധകർ കാത്തിരുന്ന വാർത്തയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. ദർബാർ എന്ന എ.ആർ മുരുഗദോസ് ഒരുക്കുന്ന സിനിമക്ക് ശേഷം സൂപ്പർസ്റ്റാർ രജിനികാന്ത് അഭിനയിക്കുന്നത് സംവിധായകൻ ശിവയുടെ ചിത്രത്തിൽ. അജിത്തിനെ നായകനാക്കി ഈ വർഷം ശിവ സംവിധാനം ചെയ്ത വിശാസം ഏതാണ്ട് 130 കോടിക്കടുത്ത് കളക്ഷൻ നേടി മെഗാ വിജയം നേടിയിരുന്നു. ഇതിന് ശേഷം ശിവ ഒരുക്കുന്ന ചിത്രമെന്നതിനാലും അതിൽ രജിനികാന്ത് നായകനാകുന്നു എന്നത്‌കൊണ്ടും ഇപ്പോഴെ പതിന്മടങ്ങ് ആവേശത്തിലാണ് ആരാധകരും സിനിമ പ്രേക്ഷകരും.
സൺ പിക്ചേഴ്സ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. നേരത്തെ രജിനി നായകനായ പേട്ടയും സൺ തന്നെയാണ് നിർമ്മിച്ചത്. ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകരുടെ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.



