പാ. രഞ്ജിത് സൂപ്പർ സ്റ്റാർ രാജിനിക്കൊപ്പം വീണ്ടും ഒന്നിക്കുന്ന ‘കാല’ ലോകമെങ്ങും തരംഗമാവുന്നു. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ നിർമിക്കുന്ന ചിത്രത്തിന്റെ ട്രയ്ലറും പാട്ടുകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഭരിക്കുകയാണ്.

ഇപ്പോൾ ഗൾഫിലും ചിത്രത്തിന്റെ ബുക്കിംഗ് ഓപ്പൺ ആയിരിക്കുകയാണ്. ഇന്ത്യക്കു അകത്തും പുറത്തുമുള്ള രജിനി ആരാധകർക്ക് ഉത്സവപ്രതീതിയാണ് ഇപ്പോൾ.
വരുന്ന ഏഴാം തിയതി കേരളത്തിലും കൂടി റിലീസിനെത്തുന്ന ചിത്രം ഏകദേശം 300ഓളം തീയേറ്ററുകളിൽ പ്രദർശിപ്പിക്കും.
വലിയ പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും കരികാലന്റെ വരവിനെ കാത്തിരിക്കുന്നത്



