യൂട്യൂബ്‌ റെക്കോർഡുകൾ തകർത്ത് സൂപ്പർസ്റ്റാറിന്റെ ‘കാല’ ട്രെയ്‌ലർ..!!

കബാലിക്ക്‌ ശേഷം പാ രഞ്ജിത്‌ സൂപ്പർസ്റ്റാർ രജിനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാല’. ധനുഷ്‌ നിർമിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ അണിയറക്കാർ ഇന്നലെ പുറത്തുവിട്ടിരുന്നു. തലൈവരുടെ സ്റ്റെയിലും ആക്ഷനും നിറഞ്ഞ ട്രെയ്‌ലറിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്‌.

ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ 2 മില്യൺ കാഴ്ചക്കാരെയും ഒരു ലക്ഷത്തിൽപരം യൂട്യൂബ്‌ ലൈക്സും ട്രെയ്‌ലർ പിന്നിട്ട്‌ കഴിഞ്ഞു. ജൂൺ 7ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments