‘ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ’ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം; നിമിഷയുടെ പ്രകടനം ഗംഭീരം; സുപ്രിയ മേനോൻ

ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനാണ് തന്റെ ഇഷ്ടപ്പെട്ട ചിത്രം എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതവുമായ സുപ്രിയ മേനോൻ. റേഡിയോ മാങ്കോയുടെ സ്പ്പോട്ട് ലൈറ്റ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് സുപ്രിയ മനസ് തുറന്നത്.

സിനിമ കണ്ട് പൃഥ്വിരാജ് സംവിധായകന്‍ ജിയോ ബേബിക്ക് മെസേജ് അയച്ചിരുന്നു. ഞാന്‍ നിമിഷക്കും മെസേജ് അയച്ചു. നിമിഷ വളരെ നന്നായി ചെയ്ത കഥാപാത്രമായിരുന്നു. ശക്തമായി ആ കഥാപാത്രം ചെയ്യാൻ കഴിഞ്ഞ നിമിഷ ഇന്ത്യൻ സിനിമയ്ക്കു തന്നെ മുതൽക്കൂട്ടാണ്. വേറെയും സിനിമകള്‍ അടുത്തിടെ കണ്ടെങ്കിലും ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ വളരെ മികച്ചതായി തോന്നി. ഒരു ഇംപാക്റ്റ് ഉണ്ടാക്കിയ ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെന്ന് സുപ്രിയ പറഞ്ഞു.