ജോഷിയും സുരേഷ്‌ ഗോപിയും ഒന്നിക്കുന്ന ‘പാപ്പൻ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

പൊറിഞ്ചു മറിയം ജോസ്‌ എന്ന സിനിമക്ക്‌ ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. പാപ്പൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ സുരേഷ്‌ ഗോപിയാണ് മുഖ്യ വേഷത്തിലെത്തുന്നത്‌. നീണ്ട ഇടവേളക്ക്‌ ശേഷം സുരേഷ്‌ ഗോപിയും ജോഷിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌. ആർ ജെ ഷാൻ ആണ് സിനിമയുടെ രചന നിർവഹിക്കുന്നത്‌. ഡാവിഡ്‌ കാച്ചപ്പിള്ളിയാണ് നിർമ്മാണം.

അജയ്‌ ഡാവിഡ്‌ കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്. സുരേഷ്‌ ഗോപിക്ക്‌ പുറമെ സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ളൈ, ഗോകുൽ സുരേഷ്‌ ഗോപി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്‌. ഇതാദ്യമായാണ് ഗോകുൽ അച്ഛന്റെ കൂടെ ഒരു സിനിമയിൽ വേഷമിടുന്നത്‌.