നി​ഥി​ന്‍​ ​ര​ണ്‍​ജി​പ​ണി​ക്ക​രു​ടെ ചി​ത്ര​ത്തില്‍ സുരേ​ഷ് ​ഗോ​പി​യും​ ​ലാ​ലും

ക​സ​ബ​യ്ക്ക് ​ശേ​ഷം​ ​നി​ഥി​ന്‍​ ​ര​ണ്‍​ജി​ ​പ​ണി​ക്ക​ര്‍​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​സു​രേ​ഷ് ​ഗോ​പി​യും​ ​ലാ​ലും​ ​തു​ല്യ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​വേ​ഷ​ങ്ങ​ള​വ​ത​രി​പ്പി​ക്കു​ന്നു. ഗു​ഡ്‌​ലൈ​ന്‍​ ​എ​ന്റ​ര്‍​ടെ​യ്‌​ന്‍​മെ​ന്റ്‌​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​എം.​കെ.​ ​നാ​സ​ര്‍​ ​നി​ര്‍​മ്മി​ക്കു​ന്ന​ ​ഇ​നി​യും​ ​പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ആ​ഗ​സ്റ്റ് ​അ​വ​സാ​ന​ ​വാ​രം​ ​ആ​രം​ഭി​ക്കും.
ഇ​ടു​ക്കി​യു​ടെ​ ​ഉ​ള്‍​നാ​ട​ന്‍​ ​പ്ര​ദേ​ശ​ങ്ങ​ളാ​ണ് ​കാ​ടി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ന്‍.
ഒരു യുവനായി​കയായി​രി​ക്കും ചി​ത്രത്തി​ലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരി​പ്പി​ക്കുന്നത്. താ​ര​നി​ര്‍​ണ​യം​ ​പൂ​ര്‍​ത്തി​യാ​യി​ ​വ​രു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന് ​കാ​മ​റ​ ​ച​ലി​പ്പി​ക്കു​ന്ന​ത് ​ഭ​യാ​ന​കം,​ ​രൗ​ദ്രം​ 2019​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ഛാ​യാ​ഗ്രാ​ഹ​ക​നാ​യ​ ​നി​ഖി​ല്‍​ ​എ​സ്.​ ​പ്ര​വീ​ണാ​ണ്.​ ​എ​ഡി​റ്റ​ര്‍​ ​:​ ​മ​ന്‍​സൂ​ര്‍​ ​മു​ത്തൂ​ട്ടി,​ ​കോ​സ്റ്റ്യൂം​ ​ഡി​സൈ​ന​ര്‍​ ​:​ ​നി​സാ​ര്‍​ ​റെ​ഹ്‌​മ​ത്ത്,​ ​പ്രൊ​ഡ​ക്‌​ഷ​ന്‍​ ​ക​ണ്‍​ട്രോ​ള​ര്‍​ ​:​ ​സ​ഞ്ജ​യ് ​പ​ടി​യൂ​ര്‍,​ ​ക​ലാ​സം​വി​ധാ​നം​ ​:​ ​രാ​ഖി​ന്‍.

നേ​ര​ത്തെ​ ​ര​ണ്‍​ജി​ ​പ​ണി​ക്ക​രു​ടെ​ ​തി​ര​ക്ക​ഥ​യി​ല്‍​ ​സു​രേ​ഷ് ​ഗോ​പി​യെ​ ​നാ​യ​ക​നാ​ക്കി​ ​ലേ​ല​ത്തി​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗം​ ​ചെ​യ്യാ​നാ​യി​രു​ന്നു​ ​നി​ഥി​ന്റെ​ ​പ്ളാ​ന്‍.​ ​പ​ക്ഷേ​ ​ചി​ല​ ​സാ​ങ്കേ​തി​ക​ ​കാ​ര​ണ​ങ്ങ​ളാ​ല്‍​ ​ആ​ ​പ്രോ​ജ​ക്‌ട് ​നീ​ട്ടി​വ​ച്ച​തി​നെ​ ​തു​ട​ര്‍​ന്നാ​ണ് ​സ്വ​ന്തം​ ​തി​ര​ക്ക​ഥ​യി​ല്‍​ത്ത​ന്നെ​ ​ഒ​രു​ ​സു​രേ​ഷ്‌​ഗോ​പി​ ​ചി​ത്ര​മൊ​രു​ക്കാ​ന്‍​ ​നി​ഥി​ന്‍​ ​തീ​രു​മാ​നി​ച്ച​ത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments