ഗുഡ്വിൽ എന്റർടൈന്മെന്റ് നിർമിച്ചു കസബയ്ക്ക് ശേഷം നിധിൻ രഞ്ജി പണിക്കർ ഒരുക്കുന്ന പുതിയ സുരേഷ് ഗോപി ചിത്രത്തിനു പേരിട്ടു. കാവൽ എന്ന പേരിട്ട ചിത്രം ഹൈറേഞ്ച് പശ്ചാത്തലത്തിൽ നടക്കുന്ന കഥയാവും പറയുക. മലയാള മനോരമ ഞായറാഴ്ച പതിപ്പിലൂടെയാണ് അണിയറക്കാർ പോസ്റ്റർ പുറത്തിറക്കിയത്.

ലേലം എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നു എന്ന വാർത്തകൾക്ക് അവസാനമാണ് ഇപ്പോൾ വന്ന പുതിയ ചിത്രത്തിന്റെ ഈ സ്ഥിരീകരണം. രണ്ടു ഗെറ്റപ്പുകളിൽ ആയിരിക്കും സുരേഷ് ഗോപി ചിത്രത്തിലെത്തുക. ഒരു ശ്രദ്ധേയമായ കഥാപാത്രമായി ലാലും ഈ ചിത്രത്തിലുണ്ട്.



