ഷൂട്ടിംഗിനു മുമ്പ് കുറുവാച്ചനെത്തി; മാതാവിനെ ക്കണ്ട് വണങ്ങി അനുഗ്രഹവും വാങ്ങി

സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനാകുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. ചിത്രത്തിൽ കുറുവച്ചനെന്ന മാസ് കഥാപാത്രമായാണ് താരം എത്തുന്നത്. അടുത്തമാസം പാലായിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കാനിരിക്കെ സുരേഷ് ഗോപി പാലായിലെത്തി കുരിശുപള്ളി മാതാവിനെ വണങ്ങി.

‘കാവല്‍’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഴിയാണ് സുരേഷ് ഗോപി കുരുശുപള്ളി മാതാവിന്‍റെ സന്നിധിയിലെത്തിയത്. കാല്‍ നൂറ്റാണ്ടായി സുരേഷ് ഗോപിയ്ക്ക് പാലാകുരിശുപള്ളി മാതാവിന്റെ കടുത്ത വിശ്വാസിയാണ്.

25 വർഷം മുമ്പിറങ്ങിയ തന്റെ സൂപ്പർ ഹിറ്റ് ചിത്രം ലേലത്തിന്റെ ചിത്രീകരണ സമയം മുതലാണ് താരം മാതാവിനെ ആരാധിക്കാൻ തുടങ്ങിയത്. അതിനു ശേഷം പാലായിലെത്തിയാൽ മാതാവിനെ കണ്ട് മെഴുകുതിരികത്തിച്ച് വണങ്ങിയേ മടങ്ങാറുള്ളു.

ഇതവണ മാതാവിനെ വണങ്ങിയശേഷം പാലാ കിഴതടിയൂര്‍ പള്ളിയിലും എത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. ഒറ്റക്കൊമ്പന്‍ സിനിമയുടെ സംവിധായകന്‍ മാത്യൂസ് തോമസ് , സുരേഷ് ഗോപിയുടെ കുടുംബ സുഹൃത്തും പൊതു പ്രവര്‍ത്തകനുമായ ബിജു പുളിക്കകണ്ടം എന്നിവരും താരത്തെ അനുഗമിച്ചു.