മൾട്ടി ലാംഗ്വേജ് ചിത്രം ‘ഫൈറ്ററി’ൽ ദേവരകൊണ്ടയുടെ അച്ഛനാകാൻ സുരേഷ് ഗോപി

ഫൈറ്റർ എന്ന ചിത്രത്തിൽ ദേവരകൊണ്ടയുടെ അച്ഛനായി സുരേഷ് ഗോപി എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. പുതിയ ചിത്രമായ ഫൈറ്ററിൽ ദേവരകൊണ്ടയുടെ അച്ഛന്റെ കഥാപാത്രം സുരേഷ് ഗോപി ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അര്‍ജുന്‍ റെഡ്ഡി, ഗീത ഗോവിന്ദം, ടാക്‌സിവാല, വേള്‍ഡ് ഫെയ്മസ് ലവര്‍, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായ നടന്‍ വിജയ് ദേവേരക്കൊണ്ട.

ഫൈറ്റര്‍ സംവിധാനം ചെയ്യുന്നത് പുരി ജഗന്നാഥ് ആണ്. ഇപ്പോള്‍ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്‌ നടന്‍ സുരേഷ് ഗോപിയെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് ചർച്ച ആകുന്നത്.

ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത ബോളിവുഡ് നടി അനന്യ പണ്ടേയും എത്തുന്നു എന്നതാണ്. ചിത്രത്തിലെ നായികയായി എത്തുന്നതോടെ താരത്തിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായി ഇത് മാറും. അച്ഛനും മകനും തമ്മിലുള്ള ബന്ധം ഫൈറ്ററിന്റെ പ്രധാന സവിശേഷതകളിലാണെന്ന് വൃത്തങ്ങള്‍ പറയുന്നു. അങ്ങനെയെങ്കിൽ സിനിമയിൽ പ്രാധാന്യം ഉള്ള മുഴുനീള കഥാപാത്രം ആയിരിക്കും സുരേഷ് ഗോപിയുടെന്ത് എന്നാൽ പ്രതീക്ഷ.

ഫൈറ്ററിന്റെ ചിത്രീകരണം ഉടൻ പുനരാരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. 2021 ഓടെ തീയേറ്ററിൽ എത്തിക്കാനാണ് പദ്ധതി. ജഗനാഥ് പുരി, ചാർമി കൗർ, കരൺ ജോഹർ തുടങ്ങിയവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. വിവിധ ഭാഷകളിൽ പുറത്തിറങ്ങുന്ന വമ്പൻ ബഡ്ജറ്റിൽ ഇരിക്കുന്ന ചിത്രമാണ് ഫൈറ്റർ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...