കസബക്ക്‌ ശേഷം നിഥിൻ ഒരുക്കുന്ന ചിത്രത്തിൽ സുരേഷ്‌ ഗോപി നായകൻ

കസബ എന്ന ചിത്രത്തിന് ശേഷം നിഥിൻ രഞ്ജിപണിക്കർ ഒരുക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ്‌ ഗോപി നായകനാകുന്നു. തിരിച്ചു വരവിലെ സുരേഷ്‌ ഗോപിയുടെ രണ്ടാം ചിത്രമാണിത്‌. അനൂപ്‌ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ്‌ ഗോപി ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്‌. ശോഭനയുൻ ദുൽഖറും പ്രധാന താരങ്ങളായി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്‌. ഗുഡ്‌വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്‌ ആകും നിഥിൻ – സുരേഷ്‌ ഗോപി ചിത്രം നിർമ്മിക്കുക. ചിത്രത്തിന്റെ ടൈറ്റിലും ആദ്യ പോസ്റ്ററും അടുത്ത ആഴ്ച റിലീസ്‌ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments