‘ഒറ്റക്കൊമ്പൻ’ ടൈറ്റിൽ ടീസർ പുറത്തിറങ്ങി; സുരേഷ് ഗോപിയുടെ 250 ാം ചിത്രം‌

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. ഒറ്റക്കൊമ്പൻ എന്ന് പേരിട്ടിരിക്കുന്ന സിനിമ സുരേഷ് ഗോപിയുടെ അഭിനയജീവിതത്തിലെ 250ാം ചിത്രമാണ്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി പ്രമുഖരായ 100 താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ടെറ്റിൽ ടീസർ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കോടതി വരെ എത്തിയ സാഹചര്യത്തിലാണ് സുരേഷ് ഗോപി ചിത്രത്തിന്റെ പ്രഖ്യാപനം ഇത്രയും ശ്രദ്ധ നേടിയത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ മാത്യൂ തോമസാണ് സംവിധാനം ചെയ്യുന്നത്. ഷാജികുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

പൃഥിരാജ് ചിത്രത്തനും ഒരേ പ്രമേയമെന്ന് പറഞ്ഞ് നേരത്തെ വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ രണ്ടു വ്യത്യസ്ത കഥയാണ്, മാത്രമല്ല മികച്ചതും ആണെന്ന് സുരേഷ്ഗോപി പറഞ്ഞു. ഇത് ഒരു ഫാൻവാർ ആകരുതെന്നും താരം അഭ്യർഥിച്ചു.