സുരേഷ് ഗോപിയുടെ പിറന്നാൾ സമ്മാനമായി ആരാധകർക്ക് അദ്ദേഹം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. ജിം ബും ബാ എന്ന ചിത്രത്തിന് ശേഷം രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ സിനിമ സുരേഷ് ഗോപിയുടെ 251ആമത് സിനിമയാണ്. സമീൻ സലിം ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. പൃഥ്വിരാജ്, ദുൽഖർ തുടങ്ങിയവർ എല്ലാം തന്നെ പോസ്റ്റർ അവരുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും വൈകാതെ തന്നെ പുറത്തുവിടും എന്നാണ് അറിയുന്നത്.




