സുരേഷ് ഗോപിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പൻ. വർഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും ഒന്നിക്കുന്ന ചിത്രമെത്തുന്നത്. മാർച്ച് 5 മുതൽ സ്നിമയുടെ ചിത്രീകരണം ആരംഭിക്കും.
സണ്ണി വെയ്ന്‍, നീത പിള്ള, നൈല ഉഷ, നീത് പിള്ള, സുരേഷ് ഗോപിയുടെ മകനായ ഗോകുല്‍ സുരേഷ് ഗോപി, ആശ ശരത്, കനിഹ . വിജയരാഘവന്, ഷമ്മി തിലകന് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നീണ്ട നാളുകള്‍ക്ക് ശേഷമാണ് പൊലീസ് കഥയുമായി ജോഷി എത്തുന്നത്. പൊലീസ് വേഷത്തിൽ സുരേഷ് ഗോപിയെത്തുന്നതും ഇടവേളയ്ക്കു ശേഷമാണ്.

താരം തന്നെയാണ് ചിത്രീകരണ വിവരം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ലൊക്കേഷന്‍ പാലാ, തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളാണ്.



