സൂര്യ നായകൻ ആകുന്ന പുതിയ സിനിമയുടെ പോസ്റ്ററുകൾ പുറത്തിറങ്ങി. ജയ് ഭീം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ താരത്തിന്റെ പിറന്നാൾ ദിനമായ ഇന്നാണ് പുറത്ത് വിട്ടത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമ 2ഡി എന്റർടൈൻമെന്റിന്റെ ബാനറിൽ സൂര്യ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
രജിഷ വിജയൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ധനുഷിന്റെ കർണൻ, കാർത്തിയുടെ സർദാർ എന്നീ സിനിമകൾക്ക് ശേഷം രജിഷ അഭിനയിക്കുന്ന മൂന്നാം തമിഴ് ചിത്രമാണ് ജയ് ഭീം. രജിഷക്ക് പുറമെ മലയാളി താരമായ ലിജോ മോളും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.





