സാൾട്ട് ആന്റ് പെപ്പർ താടിയും ബോ വച്ച മുടിയും; പുത്തൻ ലുക്കിൽ ആരാധകരെ കയ്യിലെടുത്ത് സൂര്യ

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യയിലാകെ ഏറെ ആരാധകരുള്ള നായകനാണ് സൂര്യ. ഓരോ ചിത്രത്തിലും തികച്ചും വ്യത്യസ്ഥമായ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ സിനിമയ്ക്കു പുറത്തും കിടിലൻ ലുക്കിൽ എത്തിയിരിക്കുകയാണ് താരം. അല്‍പ്പം നീട്ടി വളര്‍ത്തിയ മുടി ഹെയര്‍ ബോ വെച്ച്‌ ഒതുക്കി, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടിയും ആണ് സൂര്യയുടെ പുതിയ ലുക്ക്.

സംവിധായക സുധ കൊങ്കരയുടെ മകള്‍ ഉത്രയുടെ വിവാഹചടങ്ങുകളിലാണ് വ്യത്യസ്തനായി താരം തിളങ്ങിയത്. സൂര്യയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം സൂരറൈ പോട്രുവിന്റെ സംവിധായികയാണ് സുധ കൊങ്കര.പുത്തന്‍ ലുക്കിലുള്ള സൂര്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയമാകുന്നത്. .പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ലുക്കാണ് ഇതെന്നാണ് വാർത്തകൾ. ഏതായാലും സിനിമയിലായാലും ജീവിതത്തിലായാലും പുതിയ വേഷം കലക്കിയെന്നാണ് ആരാധകർ പറയുന്നത്.