സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഒരു സിനിമയാണ് സെൽവരാഘവൻ ഒരുക്കുന്ന NGK അഥവാ നന്ദ ഗോപാല കുമാരൻ. സിനിമ പ്രഖ്യാപിച്ച നാളുകൾ മുതൽ സിനിമ പ്രേമികൾക്കിടയിൽ ചർച്ചവിഷയമായ സിനിമയാണ് എൻ ജി കെ. സിനിമ അതിന്റെ അവസാന ഘട്ട ഷൂട്ടിംഗ് ജോലിയിലാണ് ഇപ്പോൾ ഉള്ളത്.
ആരാധകർക്ക് സന്തോഷിക്കാനുള്ള ഒരു വകയുമായാണ് അണിയറ പ്രവർത്തകർ ഇന്ന് എത്തിയത്. ചിത്രത്തിന്റെ ടീസർ ഫെബ്രുവരി 14 പ്രണയദിനത്തിൽ പുറത്തുവിടും.

പൊളിറ്റികൽ ബേസ് ഉള്ള ഒരു ചിത്രമാണിതെന്നും സൂര്യ ഒരു പൊളിറ്റികൽ നേതാവ് ആയിട്ടാകുമെന്നും ഒക്കെയുള്ള അഭ്യൂഹങ്ങൾ ചിത്രത്തെ കുറിച്ച് ഉണ്ട്. അതിനെല്ലാമുള്ള വ്യക്തമായ ഒരു ഉത്തരം ടീസറിൽ നിന്നും ലഭിക്കുമെന്നാണ് ആരാധകർ അടക്കമുള്ളവർ കരുതുന്നത്.



