സൂര്യ നായകനാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് സുരൈപോട്ര്. ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഈ മാസം അവസാനം ചിത്രം ഒടി ടി റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. ആമസോൺ പ്രൈമിലൂടെയാണ് റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ എയർ ഫോഴ്സിന്റെ എൻ ഒ സി സെർട്ടിഫിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് ആദ്യം നിശ്ചയിച്ച തിയ്യതിയിൽ ചിത്രം റിലീസ് സാധ്യമല്ല എന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബദ്ധിച്ച് പുതിയ വിവരം വന്നിരിക്കുകയാണ്. നവംബർ 12ന് ആമസോണിൽ സൂറരൈ പോട്ര് റിലീസിനെത്തുമെന്നാണ് പുതിയ വിവരം. നാളെ സിനിമയുടെ ട്രെയ്ലർ ആമസോൺ യൂട്യൂബ് ചാനൽ വഴി പുറത്തിറക്കും.

സൂര്യയുടെ മുപ്പത്തിയെട്ടാമത് ചിത്രമാണ് സുരൈപോട്ര്. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി. ആര്. ഗോപിനാഥിന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ പ്രമേയം.



