മുന്‍ വിശ്വ സുന്ദരിയും ബോളിവുഡിന്റെ സ്വപ്‌ന റാണിയുമാണ് സുസ്മിതാസെന്‍. നിലവില്‍ 45 ാം ജന്മദിനം ആഘോഷിക്കുകയാണ് താരം. പ്രായം കൂടുന്നതൊന്നും തന്നെ താരത്തിന്റെ സൗന്ദര്യത്തിന് കോട്ടം വരുത്തുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
സുസ്മിത പങ്കുവയ്ക്കുന്ന ചിത്രങ്ങളും അത് തെളിയിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി തനിക്ക് ശക്തി പകര്‍ന്ന ആരാധകര്‍ക്കായി അതിസാഹസികമായ വര്‍ക്കൗട്ട് വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
ആരാധകരുടെ അതിരില്ലാത്ത സ്നേഹവും ദയയും തന്നെ കൂടുതല്‍ നല്ല വ്യക്തിയാക്കാന്‍ പ്രചോദിപ്പിക്കുമെന്നും സുസ്മിത കുറിച്ചു. എല്ലാവരെയും താന്‍ സ്നേഹിക്കുന്നു എന്നെഴുതിയാണ് ജിംനാസ്റ്റിക് റിങ്സില്‍ തലകീഴായി വര്‍ക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് നടി പങ്കുവച്ചത്. നിരവധിപ്പേരാണ് താരത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായെത്തിയത്.



