ഹ‌ൃത്വിക്കിനെ കാണാൻ 21കാരനെ പോലെ; അഭിപ്രായം പറഞ്ഞ് മുൻ ഭാര്യ

പ്രായം എത്ര കൂടിയാലും ആരാധകർക്ക് ഒരു പഞ്ഞവും ഇല്ലാത്ത താരമാണ് ഹൃത്വിക് റോഷന്‍.ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ഹോട്ട് ആയ താരങ്ങളുടെ പട്ടികയില്‍ പലപ്പോഴും ഹൃത്വിക് ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ഹൃത്വികിന്റെ ഏറ്റവും പുതിയ ചിത്രത്തിന് വന്ന കമന്റാണ് സോഷ്യല്‍ മീഡിയയില വൈറലായിരിക്കുന്നത്. ഹൃത്വിക്കിന്റെ മുൻ ഭാര്യയുടെ കമന്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ടോപ്‍ലെസ് ആയിട്ടുള്ള ഒരു ഫോട്ടോയാണ് ഹൃത്വിക് റോഷന്‍ സോഷ്യൽ മീ‍ഡയയിൽ പങ്കുവെച്ചത്. നിങ്ങളെ കാണാന്‍ 21കാരനെ പോലെ എന്നാണ് സൂസന്നെ ഖാന്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

വിവാഹബന്ധം വേര്‍പ്പെടു‌ത്തിയെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് ഇരുവരും. കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ ഇരുവരും ഡേറ്റ് ചെയ്യാറുണ്ട്.

buy windows 10 home