നമുക്കെല്ലാം ജീവിതത്തിൽ എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടാകും. സ്വപ്നങ്ങൾ കൊണ്ട് കൊട്ടാരങ്ങൾ നിർമിച്ചവരാവും നമ്മളിൽ ഭൂരിഭാഗം പേരും അങ്ങനെ ഇഷ്ട സ്വപ്നത്തിനു വേണ്ടി മെനക്കെടാൻ തയാറാകാത്ത ഒരു വിഷ്ണുവിന്റെ കഥയാണിത്. ഒരു ദിവസം അവനൊരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യുകയും അതിലൂടെ അവനുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഈ കൊച്ചു സിനിമ സംസാരിക്കുന്നത്. സ്വപ്നങ്ങൾക്ക് വേണ്ടി സ്വപ്നം കണ്ടാൽ മാത്രം പോരാ അതിനു വേണ്ടി പ്രയത്നിക്കണം എന്ന മെസ്സേജ് നന്നായി പറയാൻ സിനിമക്ക് ആയിട്ടുണ്ട്.
സംവിധായകൻ ഹരികൃഷ്ണന്റെ രണ്ടാം സംരഭമായ സ്വപ്നമൊരു ചാക്കിൽ
ഹിമാലയത്തിലേ കശ്മലൻ,
ഫ്ലവർസ് ഡബിൾ ഡക്കർ സീരിസ്, ഒരു സിനിമാക്കാരന്റെ ദിനസരി തുടങ്ങി നിരവധി വലുതും ചെറുതും സിനിമകളിൽ വേഷമിട്ട ആനന്ദ് മന്മഥനും കേരളപോലീസിന്റെ കൊറോണ ബോധവൽക്കരണ ഷോർട് ഫിലിമുകൾ ഉൾപ്പടെ മലയാളത്തിലെ വിവിധ സിനിമകളിൽ അഭിനയച്ചിട്ടുള്ള ജിബിൻ ജി നായരുമാണ് മുഖ്യ കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നത്. നാരായണൻ നമ്പൂതിരി ഛായാഗ്രഹണവും നിഖിൽ മാധവ് സംഗീതവും കൊടുത്തിരിക്കുന്ന ഈ കൊച്ചു സിനിമ കൊറോണക്കാലത്ത് വീട്ടിലിരുന്ന് ആസ്വദിക്കാവുന്ന ഒന്ന് തന്നെയാണ്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)